മഴമറ കൃഷി - Rain Shelter
വർഷത്തിൽ പകുതിയിലേറ സമയവും മഴപെയ്യുന്ന കേരളത്തിൽ മഴമറ കൃഷി വളരെ അനുയോജ്യമാണു. മഴയിൽ നിന്നും കൃഷിയേ രക്ഷിക്കുന്ന കുടയാണു മഴമറ. ചെലവു കുറഞ്ഞതും നമുക്കു ലഭ്യമായതുമായ സാധനങ്ങൾ ഉപയോഗിച്ച് നിർമിക്കാൻ കഴിയുന്നു എന്നതും മഴമറയുടെ സവിശേഷതയാണു. കാലാവസ്തയിലെ മാറ്റങ്ങൾ മഴമറക്കകത്തെ കൃഷിയെ ബാധിക്കുന്നില്ല. മഴമറകൃഷിയിൽ തുറസ്സായകൃഷിയെ അപേക്ഷിച്ച് 2 മുതൽ 6 ഡിഗ്രി സെൽഷിയസ് വരേ ചൂടുകൂടുതലായതിനാൽ പച്ചക്കറി ഉൽപ്പാദനം കൂടുതലാണു.
ഗുണങ്ങൾ - (Advantages)
1. മഴ, ശക്തിയായ കാറ്റ് എന്നിവയിൽ നിന്നും സംരക്ഷണം
2. യു. വി. രശ്മികൾ, തീക്ഷ്ണമായ സൂര്യരശ്മികൾ എന്നിവയിൽ നിന്നുമുള്ള സംരക്ഷണം
3. തുറന്ന കൃഷിയേക്കാളും പെട്ടെന്നുള്ള ചെടികളുടെ വളർച്ച
4. പരപരാഗണം നടത്താൻ കഴിയുന്ന ചെടികൾ വളർത്താൻ കഴിയുന്നു
5. ഹരിതഗൃഹത്തെ അപേക്ഷിച്ച് ചെലവു വളരെ കുറവാണ്
6. അണ്ണാൻ, തത്ത , മറ്റു കിളികൾ എന്നിവയിൽ നിന്നും സംരക്ഷണം
ന്യൂനതകൾ - (Disadvantages)
കീടങ്ങളുടെ ആക്രമണത്തിൽ നിന്നും സംരക്ഷണം കിട്ടുന്നില്ല
Write a comment